മിറര്‍ സ്ഥാപിച്ചു: എസ്.വൈ.എസ് സാന്ത്വനം ചാലക്കര

മിറര്‍ സ്ഥാപിച്ചു: എസ്.വൈ.എസ് സാന്ത്വനം ചാലക്കര

മാഹി: എസ്.വൈ.എസ് സാന്ത്വനം ചാലക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ ചാലക്കര മൈതകമ്പിനി റോഡ്, ചാലക്കര കിഴന്തൂര്‍ ക്ഷേത്രം പരിസരത്ത് മിറര്‍ സ്ഥാപിച്ചു. പള്ളൂര്‍ എസ്.ഐ കെ.സി അജയകുമാര്‍ മിറര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എസ്.എസ്.എഫ്, എസ്.വൈ.എസ്, കിഴിയില്‍ ഉള്ള സാന്ത്വന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു കൊണ്ട് സമൂഹത്തിന് നന്മ ചെയ്യാന്‍ വേണ്ടി എല്ലാ പിന്തുണയും ആവശ്യമായ സ്ഥലങ്ങളില്‍ മിററുകള്‍ സ്ഥാപിച്ചു അപകടരഹിത മേഖലയാക്കി മാറ്റാന്‍ വേണ്ടി എസ്.വൈ.എസ് സാന്ത്വനം ചാലക്കര പരിശ്രമിക്കണമെന്നും എസ്.ഐ കെ.സി അജയകുമാര്‍ ഉദ്ഘാടന വേളയില്‍ പറഞ്ഞു.
കസ്തൂര്‍ബാഗാന്ധി ഗവ. ഹൈസ്‌കൂള്‍, കുഞ്ഞിപ്പുര മുക്ക് ഭാഗങ്ങളില്‍ മിറര്‍ എസ്.വൈ.എസ് സാന്ത്വനത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും എസ്.വൈ.എസ് സാന്ത്വനം കണ്‍വീനര്‍ ഫൈസല്‍ ഹാജി ആമീനാസ് പറഞ്ഞു. എസ്.വൈ.എസ് മാഹി സര്‍ക്കിള്‍ വൈ. പ്രസിഡന്റ് റുബീസ് ചാലക്കര, എസ്.വൈ.എസ് സാന്ത്വനം ചാലക്കര യൂണിറ്റ് മുന്‍ സെക്രട്ടറി ഷംഷീര്‍ ചാലക്കര, എസ്.വൈ.എസ് യൂണിറ്റ് മുന്‍ സെക്രട്ടറി സകരിയ പാത്തുസ്, റഷീദ് ചാലക്കര, നൗഷാദ് ആറ്റകുലോത്ത്, മിസ്ഹബ്,അബ്ദുല്‍ സലാം, ഷിയാസ് സഫിയാസ്, അബ്ദുല്‍ കരീം ഫര്‍ഹ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *