മാധ്യമ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: ലഫ്.ഗവര്‍ണര്‍

മാധ്യമ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: ലഫ്.ഗവര്‍ണര്‍

പുതുച്ചേരി: മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണുമെന്നും പ്രസ് ഡേ ആഘോഷം അടുത്ത വര്‍ഷം മുതല്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തുമെന്നും പുതുച്ചേരി ലഫ്.ഗവര്‍ണര്‍ ഡോ. തമിഴിസൈ സൗന്ദര്‍രാജന്‍ പറഞ്ഞു. ദേശിയ പ്രസ് ഡേയോടനുബന്ധിച്ച് പുതുച്ചേരി പ്രിന്റ് ആന്റ് ടെലിവിഷന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ നടത്തിയ സംസ്ഥാന സമ്മേളനം പുതുച്ചേരി ഗ്രീന്‍ പാലസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ആര്‍.കെ.രാജ അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ ആര്‍.സെല്‍വം, മന്ത്രി എ. നമശിവായം, മുന്‍ മുഖ്യമന്ത്രി വി.നാരായണസാമി, പ്രതിപക്ഷ നേതാവ് ആര്‍.ശിവ, എം.എല്‍.എമാരായ രാമലിംഗം, കല്യാണസുന്ദരം സംസാരിച്ചു. ബി.രവി ചന്ദ്രന്‍ സ്വാഗതവും കെ.വി.ഹരീന്ദ്രന്‍ നന്ദിയും പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് അസോസിയേഷന്‍ നിവേദനം നല്‍കി. സംസ്ഥാനത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. കലാ-കായിക മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *