കോഴിക്കോട്: ഭൂമിതരം മാറ്റലിലെ കാലതമാസം ഒഴിവാക്കണമെന്ന് കേരള റിയല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. അപേക്ഷ നല്‍കി വര്‍ഷം കഴിഞ്ഞിട്ടും ഓഫിസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയാണുള്ളത്. റിയല്‍ എസ്റ്റേറ്റ് തൊഴിലാളികളെ സര്‍ക്കാര്‍ അംഗീകരിക്കണം. സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ കെ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. എം.എ നാസര്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് പയ്യോളി, അസൈന്‍ കൊടുവള്ളി പ്രസംഗിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ടി.പി രാജന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ടി.പി രാജന്‍ (പ്രസിഡന്റ്), അസൈന്‍ കൊടുവള്ളി ( ജനറല്‍ സെക്രട്ടറി), അഹമ്മദ് പയ്യോളി (ഖജാന്‍ജി), എം.എ നാസര്‍, എം. വേലായുധന്‍, പ്രഭാകരന്‍ കുണ്ടുപറമ്പ് (വൈസ് പ്രസിഡന്റുമാര്‍), സുരേഷ്ബാബു വയനാട്, സുധീഷ് ബാലുശ്ശേരി, കെ.വി നസീര്‍ (ജോ. സെക്രട്ടറിമാര്‍), എന്നിവരെ തിരഞ്ഞെടുത്തു.