കോഴിക്കോട്: ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടിയുടെ ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ചുള്ള ജില്ലാ സമ്മേളനം സൈനിക ക്ഷേമവകുപ്പ് ഓഡിറ്റോറിയത്തില്‍ വച്ച് ചേര്‍ന്നു. യോഗത്തില്‍ 21 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു സുരേഷ് കുമാര്‍ കെ.പി (സംസ്ഥാന ജനറല്‍ സെക്രട്ടറി) ഉദ്ഘാടനം ചെയ്തു. ദേശീയ കോ-ഓര്‍ഡിനേറ്റര്‍ വിശ്വനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. ജയരാജന്‍ ടി.വി (ജില്ലാ പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു. പുഷ്പാകരന്‍. പി, അരവിന്ദാക്ഷന്‍ നായര്‍, ഗിരീഷ്.പി , സുനില്‍ ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു, രാധാകൃഷ്ണന്‍ പി.കെ (ജില്ലാ സെക്രട്ടറി) സ്വാഗതവും സജീവന്‍ നന്ദിയും പറഞ്ഞു.
ജില്ലാ ഭാരവാഹികളായി ജയരാജന്‍ ടി.വി (പ്രസിഡന്റ്,) ഗിരീഷ്.പി (വൈസ് പ്രസിഡന്റ്) രാധാകൃഷ്ണന്‍ പി. കെ (സെക്രട്ടറി), സുനില്‍ ബാബു (ജോയിന്റ് സെക്രട്ടറി) വിനോദന്‍ (ട്രഷറര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.