പത്തേമാരി കപ്പല്‍ യാത്രക്കാരുടെ സംഗമം നടത്തി

പത്തേമാരി കപ്പല്‍ യാത്രക്കാരുടെ സംഗമം നടത്തി

തൃപ്രയാര്‍: രാജ്യത്തിന്റെ സമ്പദ്ഘടന പിടിച്ചുനിര്‍ത്തി സമസ്ത മേഖലകളിലും വികസനത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ പ്രവാസികളുടെ പെന്‍ഷന്‍ പ്രായപരിധി എടുത്ത് കളഞ്ഞ് മരണം വരെ പെന്‍ഷന്‍ നല്‍കണമെന്നും പത്തേമാരിയിലും കപ്പലിലും യാത്ര ചെയ്തവരില്‍ നിന്ന് ലോക കേരള സഭയിലേക്കും നോര്‍ക്കയിലേക്കും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യണമെന്ന് പത്തേമാരി പ്രവാസി സമിതി നാട്ടിക സഹകരണ സംഘം ഹാളില്‍ സംഘടിപ്പിച്ച പത്തേമാരി കപ്പല്‍ യാത്രക്കാരുടെ സംഗമം അധികൃതരോട് പ്രമേയം വഴി ആവശ്യപ്പെട്ടു. സി.സി മുകുന്ദന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ. കെ.വി അബ്ദുള്‍ ഖാദര്‍ മുഖ്യാതിഥിയായിരുന്നു.
പത്തേമാരി പ്രവാസി സമിതി ജനറല്‍ സെക്രട്ടറി ഷെരീഫ് ഇബ്രാഹിം വിഷയാവതരണം നടത്തി. സെക്രട്ടറി അനസ്ബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ ദിനേശന്‍, ലോക കേരള സഭ മെംബര്‍ കബീര്‍ സലാല, പ്രൊഫസര്‍ ദിവ്യ ബാലന്‍, ചന്ദ്രദാസ് വാത്യേത്ത്, ഷാഫി ചമ്മണ്ണൂര്‍, പ്രദീപ് തോട്ടുപുര, ഷഫീര്‍ ഷെരീഫ് എന്നിവരും 1955 ല്‍ നടന്നു പോയ കൊരട്ടിപറമ്പില്‍ കൊച്ചുമുഹമ്മദ് അടക്കം പത്തേമാരിയിലും കപ്പലിലും യാത്ര ചെയ്ത 83 പേരും അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *