കോഴിക്കോട്ടെ പ്രമുഖ മോളില്‍ വച്ചു നടത്താനിരുന്ന ‘നല്ല സമയം’ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന് മാള്‍ അധികൃതര്‍ അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി ഷക്കീല. ലക്ഷങ്ങളുടെ ബാരിക്കേട്, സ്പെഷല്‍ പോലിസ് പ്രൊട്ടക്ഷന്‍ വേണം തുടങ്ങി പലവിധ കാരണങ്ങളുണ്ടാക്കി തന്റെ കലാജീവിതത്തെ തടസപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ നടത്തരുതെന്ന് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെ അവര്‍ വ്യക്തമാക്കി.
ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അടാര്‍ ലൗ, ധമാക്ക എന്നീ ചിത്രംങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചത്രമാണ് ‘നല്ല സമയം’. കേരളത്തില്‍ ചിത്രം എത്തിക്കുന്നത് ‘അവീന റിലീസാണ്. ബംഗളുരു ആസ്ഥാനമായുള്ള ഷിമോഗ ഇന്ത്യയിലെ മറ്റ് സ്ഥലങ്ങലിലും റിലീസ് ചെയ്യും. 24ന് ചിത്രം തീയേറ്ററുകളില്‍ എത്തും. ഇര്‍ഷാദ് അലി നായകനാവുന്ന ചിത്രത്തില്‍ നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍, സുവാ എന്നീ അഞ്ചു പുതുമുഖ നായികമാരെയാണ് ഒമര്‍ ലുലു അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ വിജീഷ് വിജയന്‍, ദാസേട്ടന്‍ കോഴിക്കോട്, പാലാ സജി, ശിവജി ഗുരുവായൂര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ‘ഫ്രീക്ക് ലുക്ക്’ എന്ന ഗാനം പ്രേക്ഷകരുടെ മികച്ച പ്രതികരണവുമായി ട്രെന്‍ഡിങ്ങിലാണ്. പ്രവാസിയായ കളന്തൂര്‍ ആണ് നിര്‍മാതാവ്. സിനു സിദ്ധാര്‍ഥ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് റതിന്‍ രാധാകൃഷ്ണനാണ്.