കോഴിക്കോട്: അരനൂറ്റാണ്ട് കാലം ചരിത്ര പ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാല്‍ പള്ളി കേന്ദ്രീകരിച്ച് കോഴിക്കോട്ടെ ഖാസി പദത്തിലിരുന്ന ഖാസി നാലകത്ത് മുഹമ്മദ് കോയയുടെ 14 മത് ചരമ വാര്‍ഷികം ഖാസി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. അനുസ്മരണ പരിപാടി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അനുസ്മരണത്തിന്റെ ഭാഗമായി കോഴിക്കോട് കോര്‍പറേഷന്റെ ഫ്രാന്‍സിസ് റോഡ് ടി.ബി ക്ലിനിക്ക് കേന്ദ്രകരിച്ച് പ്രവര്‍ത്തിക്കുന്ന പെയിന്‍ അന്റ് പാലിയേറ്റിവിന് നല്‍കുന്ന ഹോം കെയര്‍ ആംബുലന്‍സ് മന്ത്രി റിയാസ് ഡോ.ബീനാ ഫിലിപ്പിന് കൈമാറി. ചടങ്ങില്‍ വെച്ച് നിര്‍ധനരും തൊഴില്‍ രഹിതരുമായ14 യുവതികള്‍ക്കുള്ള തൊഴില്‍ ഉപകരണ വിതരണം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ കൗണ്‍സിലര്‍ കെ. മൊയ്തീന്‍ കോയക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ഡോ.ഹുസൈന്‍ രണ്ടത്താണി ഖാസി അനുസ്മരണ പ്രഭാഷണം നടത്തി.സ്വാമി നരസിംഹാനന്ദ, റവ:ഫാദര്‍ ജന്‍സന്‍ പുത്തന്‍ വീട്ടില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി സംസാരിച്ചു. കൗണ്‍സിലര്‍മാരായ കെ.മൊയ്തീന്‍ കോയ, എസ്.കെ അബൂബക്കര്‍, കെ.വി.കുഞ്ഞഹമ്മദ്, ടി.ആര്‍ രാമവര്‍മ്മ, ഡോ.കെ.കുഞ്ഞാലി ,ഡോ. ഇസ്മായില്‍ സേട്ട് ,ഡോ. ഉബൈസ് സൈനുല്‍ ആബിദ്ദീന്‍, സി.എ. ഉമ്മര്‍കോയ, എന്‍. ഉമ്മര്‍, ആര്‍.ജയന്ത്കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.വി മുഹമ്മദാലി അധ്യക്ഷത വഹിച്ചു. കെ.വി ഇസഹാക്ക് പ്രൊജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി പി.ടി ആസാദ് സ്വാഗതവും എം.വി റംസി ഇസ്മയില്‍ നന്ദിയും പറഞ്ഞു.