കോട്ടപ്പറമ്പ് ആശുപത്രിയില്‍ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നാളെ

കോട്ടപ്പറമ്പ് ആശുപത്രിയില്‍ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നാളെ

കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സാ രംഗത്തേക്ക് വേണ്ട പല നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. ദേശീയ അന്തര്‍ദേശീയ ഗുണനിലവാരമുള്ള പരിശോധനകളായ എന്‍.എ.ബി.എച്, എന്‍.ക്യു.എസ്, കായ കല്‍പ്, ലക്ഷ്യ, എം.ബി.എഫ്.എച്.ഐ എന്നീ അംഗീകാരങ്ങളും വിവിധ വര്‍ഷങ്ങളില്‍ പൊലൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് അവാര്‍ഡുകളും ഈ ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്. ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്, പവര്‍ ലോണ്‍ട്രി , എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ് എന്നിവ പ്രവര്‍ത്തന ക്ഷമമാക്കിയിട്ടുണ്ട്. ഈ മൂന്നു പദ്ധതികളുടെയും ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നാളെ ഉച്ചക്ക് രണ്ടുമണിക്ക് നിര്‍വഹിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *