കൊച്ചി: നെടുമ്പാശ്ശേരിയിലെ ഐസ് ലാന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് ആറ് മണിക്കൂറോളം നീണ്ടുനിന്ന ഇന്ത്യയിലെ ആദ്യത്തെ ആറ്റിറ്റിയൂഡ് ഹണ്ട് ‘മാന്‍ ഓഫ് കേരള’, ‘വുമണ്‍ ഓഫ് കേരള’ എന്നീ ടൈറ്റിലുകള്‍ക്ക് വേണ്ടി ഏറെ പുതുമകളേറിയ മൂന്നു റൗണ്ടgകളിലൂടെയാണ് എഫ്,ഐ ഇവന്റ്‌സ് ഷോ അവതരിപ്പിച്ചത്. ഷോ പ്രൊഡ്യൂസര്‍ രഞ്ജിത്ത് എം.പിയും, ഡാലുകൃഷണദാസ് കൊറിയോഗ്രാഫറും ആയിട്ടുളള ഈ ഷോ സംവിധാനം ചെയ്തത് ഇടവേള ബാബു ആണ്.
18 നും 60 വയസ്സിനിടയിലുമുള്ള 47 മല്‍സരാര്‍ഥികള്‍ മാറ്റുരച്ച ഈ ഇവന്റില്‍ മാന്‍ ഓഫ് കേരളയില്‍ മാധവ് നിരഞ്ജന്‍ വിജയിയായപ്പോള്‍, ഫസ്റ്റ് റണ്ണറപ്പ് സുധീഷും സെക്കന്റ് റണ്ണറപ്പായി മുഹമ്മദ് ആദില്‍നേയും തിരഞ്ഞെടുത്തു. വുമണ്‍ ഓഫ് കേരളയുടെ വിജയി നബില ഫിറോസ്ഖാനും ഫസ്റ്റ് റണ്ണറപ്പ് അനഘ സന്ദേശനും സെക്കന്‍ഡ് റണ്ണറപ്പ് വൈഷ്ണവിയുമാണ്. വിജയികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ സമ്മാനങ്ങളും കൂടാതെ ഇരുവിഭാഗങ്ങളിലും 11 സബ്ബ് ടൈറ്റിലുമാണ് നല്‍കിയത്.
എഫ്.ഐ ഇവെന്റ്‌സ് അവതരിപ്പിക്കുന്ന പുതിയ ടൈറ്റിലിന്റെ ഭാഗമായി പ്രൊഫഷണല്‍ മോഡല്‍സ് പങ്കെടുത്ത അനു നോബി കളക്ഷന്‍ ഡിസൈന്‍സ്, സനോവര്‍ അല്‍ ആമീന്‍ ഡിസൈനര്‍ എന്നിവരുടെ റൗണ്ടുകളും ഇതോടൊപ്പം നടന്നു.
സമ്മാനദാനച്ചടങ്ങില്‍ ചലച്ചിത്ര രംഗത്തു നിന്നും സാബുമോന്‍, രചന നാരയണന്‍ കുട്ടി, നിരഞ്ജന അനൂപ്, പ്രിയങ്ക, മാളവിക നായര്‍ , റോണ്‍സണ്‍, ജസീല പ്രവീണ്‍, ലാവണ്യ, മീര അനില്‍ , ബ്ലെസി കുര്യന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് വി.കെ.എസ് എന്നിവരും കൂടാതെ വിധികര്‍ത്താക്കളായ സന്ധ്യ മനോജ്, അപര്‍ണ കുറുപ്പ്, അനീഷ്, സ്വാതി കുഞ്ചന്‍, റൂമ, ലക്ഷ്മി മേനോന്‍ തുടങ്ങിയവരും പങ്കെടുത്തു.