കോഴിക്കോട്: മുഖ്യധാര എഴുത്തുകാരില്‍ ശ്രദ്ധേയനായ കഥാകൃത്തും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എം. ഗോകുല്‍ദാസ് തയ്യാറാക്കിയ ‘യു.എ ഖാദര്‍ എഴുത്തു ജീവിതം കഥകള്‍’, ‘മഴ പെയ്യുമ്പോള്‍’ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും അദ്ദേഹത്തിന്റെ എഴുത്തിന്റെ 25ാം വാര്‍ഷികാഘോഷവും വിശ്വദര്‍ശന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 29ന് വൈകീട്ട് നാല് മണിക്ക് കെ.പി കേശവമോനോന്‍ ഹാളില്‍ നടക്കും. പരിപാടി എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മാനേജിങ് എഡിറ്ററും ചെയര്‍മാനുമായ പി.വി ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. പുസ്തക പ്രകാശനം പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ കെ.പി രമാനുണ്ണിക്കും പി.ജെ ജോഷ്വക്കും പുസ്തകം കൈമാറി നിര്‍വഹിക്കും. പുസ്തക പരിചയം ഡോ.പി.കെ പോക്കറും യു.എ ഖാദര്‍ അനുസ്മരണം പി.കെ പാറക്കടവും കഥയുടെ വര്‍ത്തമാനം ഐസക് ഈപ്പനും നടത്തും. ഡോ. ഖദീജ മുംതാസ്, ഡോ. ശ്രീകല മുല്ലശ്ശേരി, ഡോ.യൂ.ഹേമന്ത് കുമാര്‍, ഡോ.എ.കെ അബ്ദുള്‍ ഹക്കീം, ജില്ലാപഞ്ചായത്ത് മെമ്പര്‍ രാജീവ് പെരുമണ്‍പുറ ആശംസകള്‍ നേരും. എം. ഗോകുല്‍ദാസ് മറുമൊഴി നടത്തും. അനുപ്രിയ സുരേഷ് പ്രാര്‍ത്ഥന ആലപിക്കും. ഡോ.യു.മഹേഷ്‌കുമാകര്‍ സ്വാഗതവും ട്രസ്റ്റ് ചെയര്‍മാന്‍ ഒ.സ്‌നേഹരാജ് നന്ദിയും പറയും.