ഖത്തര്‍: ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കം. ആദ്യ മത്സരം ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ്. മത്സരത്തിന് വിസില്‍ മുഴങ്ങുമ്പോള്‍ ലോകം ആവശേത്തിന്റെ കൊടുമുടിയിലാണ്.
ഇനിയുള്ള ഒരു മാസം ലോകത്തിന്റെ കണ്ണുകള്‍ കാല്‍പന്ത് കളിയുടെ ലോകത്തേക്ക് മാത്രമായിരിക്കും. ഡിസംബര്‍ 18ന് ജേതാക്കളെ ലഭിക്കുന്നതോടെ തിരശീല വീഴുകയായി. ഭാഷ ദേശമില്ലാതെ ജാതിമതവര്‍ണ വ്യത്യാസമില്ലാതെ ലോകം കാല്‍പന്തുകളിയുടെ ഹൃദയമിടിപ്പ് കേള്‍ക്കും. ഒരു ഭാഷ, ഒരു ദേശം, ഒരു മതം അത് മാത്രമായിരിക്കും ലോകത്തെ 800 കോടിയിലധികം വരുന്ന ജനങ്ങളുടെയും ഹൃദയതാളം.