ശബരിമല തീര്‍ത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 18 പേര്‍ക്ക് പരുക്ക്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 18 പേര്‍ക്ക് പരുക്ക്

കോന്നി: പത്തനംതിട്ട ളാഹയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ആന്ധ്രയില്‍നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ 40 പേര്‍ ഉണ്ടായിരുന്നു. 10 പേരോളം വാഹനത്തില്‍ കുടുങ്ങി കിടക്കുന്നിരുന്നു. നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏഴ് പേരെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. മൊബൈല്‍ നെറ്റ്‌വര്‍ക്കിന് പ്രശ്‌നമുള്ള സ്ഥലമാണ് ഇത്. അതിനാല്‍ തന്നെ അപകടം നടന്നത് അറിയാന്‍ വൈകിയെന്നാണ് ലഭിക്കുന്ന വിവരം.

തൃശൂരില്‍ സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15 യാത്രക്കാര്‍ക്ക് പരിക്ക്. തൃശൂര്‍ പട്ടിക്കാടാണ് സംഭവം. കൊല്ലത്തുനിന്നും പഴനിക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

 

Share

Leave a Reply

Your email address will not be published. Required fields are marked *