കോഴിക്കോട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ‘വേങ്ങേരി അഗ്രി ഫെസ്റ്റ് ‘ ലോഗോ മേയര്‍ ബീന ഫിലിപ് പ്രകാശനം ചെയ്തു. ഫെസ്റ്റ് അവസാനിക്കും മുന്‍പ് ഈ ജങ്ഷന് ‘അഗ്രി മാര്‍ക്കറ്റ് ജംഗ്ഷന്‍’ എന്ന് നാമകരണം ചെയ്യുന്നത് കോര്‍പറേഷന്‍ പരിഗണിക്കുമെന്ന് മേയര്‍ അറിയിച്ചു.
പി. ഗാവാസ് ബ്രോഷര്‍ പ്രകാശനം ചെയ്തു. മാര്‍ക്കറ്റ് സെക്രട്ടറി പി.ആര്‍ രമാദേവി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഓഫിസര്‍ ഇ.എസ് മിനി, മാര്‍ക്കറ്റ് അസി. സെക്രട്ടറി അജയ് അലക്‌സ്, സംഘടക സമിതി ചെയര്‍മാന്‍ കെ. ജയന്‍, കണ്‍വീനര്‍ നാരായണന്‍ കല്‍പകശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. ഡിസംബര്‍ 22 മുതല്‍ 31 വരെയാണ് ഫെസ്റ്റ്.