‘മയക്കുമരുന്നിനെതിരേ ഫുട്‌ബോള്‍ ലഹരി’ കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു

‘മയക്കുമരുന്നിനെതിരേ ഫുട്‌ബോള്‍ ലഹരി’ കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു

തിരുവനന്തപുരം: ‘ലഹരിവിമുക്ത കേരള’ത്തിനായി കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ ആവേശകരമായ ഗോള്‍ ചലഞ്ച്. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഗോള്‍ ചലഞ്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന മിഷനിലെ എല്ലാ ജീവനക്കാരും ഗോള്‍ ചലഞ്ചില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാംപയ്ന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്.

‘മയക്കുമരുന്നിനെതിരേ ഫുട്‌ബോള്‍ ലഹരി’ എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്നും(19-11-2022) നാളെ(20-11-2022) യുമായി നാല്‍പത്തിയാറ് ലക്ഷം അംഗങ്ങളാണ് ഗോള്‍ ചലഞ്ചില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ മിക്ക അയല്‍ക്കൂട്ടങ്ങളിലും ഗോള്‍ ചലഞ്ചിന്റെ ആവേശം പ്രകടമായിരുന്നു. മിക്കയിടത്തും അയല്‍ക്കൂട്ട വനിതകളുടെ കുടുംബാംഗങ്ങള്‍ കൂടി ഗോള്‍ ചലഞ്ചില്‍ പങ്കെടുക്കുന്നു എന്നതും ആവേശമുണര്‍ത്തി. സി.ഡി.എസിന്റെ നേതൃത്വത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരവും ഫുട്‌ബോള്‍ ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഇതു കൂടാതെ പതിനാല് ജില്ലാ മിഷന്‍ ഓഫിസുകളിലും ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു.

ഓരോ അയല്‍ക്കൂട്ടത്തിലും ഗോളടിക്കുന്നവരുടെ പേരും അടിച്ച ഗോളുകളുടെ എണ്ണവും പ്രത്യേകം രേഖപ്പെടുത്തും. അതത് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ് ഗോള്‍ ചലഞ്ചിന്റെ മേല്‍നോട്ട ചുമതല.

Share

Leave a Reply

Your email address will not be published. Required fields are marked *