പുതുച്ചേരി: പുതുച്ചേരി പ്രിന്റ് ആന്റ് ടെലിവിഷന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം പുതുച്ചേരി ഗ്രീന്‍ പാലസില്‍ ലഫ്.ഗവര്‍ണര്‍ ഡോ: തമിഴ് സൈ സൗന്ദര്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ആര്‍.കെ രാജ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ലഫ്. ഗവര്‍ണര്‍ ആഭരിച്ചു. കലാ – കായിക മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. നിയമസഭാ സ്പീക്കര്‍ ആര്‍.സെല്‍വം, ആഭ്യന്തര മന്ത്രി എ. നമ:ശിവായം, കല്യാണസുന്ദരം എം.എല്‍.എ സംസാരിച്ചു. ബി.രവി ചന്ദ്രന്‍ സ്വാഗതവും കെ.വി.ഹരീന്ദ്രന്‍ നന്ദിയും പറഞ്ഞു.