ന്യൂഡല്‍ഹി: ഡിസംബര്‍ ഏഴ് മുതല്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കും. നിയമനിര്‍മാണവുമായി ബന്ധപ്പെട്ടും മറ്റ് വിഷയങ്ങളെ കുറിച്ചുള്ള ക്രിയാത്മകമായ സംവദത്തിനായി കാത്തിരിക്കുകയാണെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ട്വീറ്റ് ചെയ്തു. 23 ദിവസങ്ങളിലായി 17 സിറ്റിങ്ങുകളാണ് ശൈത്യകാല സമ്മേളനത്തിനുണ്ടാവുക. ഡിസംബര്‍ 29ന് സമ്മേളനം അവസാനിക്കും.