നാദാപുരം ഗ്രാമപഞ്ചായത്തില്‍ 11ാം വാര്‍ഡില്‍ സ്ത്രീകളുടെ വിളര്‍ച്ച പരിശോധന ക്യാംപ് സംഘടിപ്പിച്ചു

നാദാപുരം ഗ്രാമപഞ്ചായത്തില്‍ 11ാം വാര്‍ഡില്‍ സ്ത്രീകളുടെ വിളര്‍ച്ച പരിശോധന ക്യാംപ് സംഘടിപ്പിച്ചു

നാദാപുരം: ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ സ്ത്രീകളുടെ ഹീമോഗ്ലോബിന്‍ പരിശോധനാ ക്യാംപ് നടത്തി. വിളര്‍ച്ച മുക്ത പ്രദേശമാകുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പാറയില്‍ അങ്കണവാടിയില്‍ വെച്ച് നടന്ന പരിശോധനാ ക്യാംപില്‍ 50 സ്ത്രീകളുടെ എച്ച്.ബി പരിശോധന നടത്തി. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ സുനിത എടവത്ത്കണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമസഭ ഫെസിലിറ്റേറ്റര്‍ ടി. രാഘവന്‍, കെ.കെ അനില്‍കുമാര്‍, പി.പി ബബിലാഷ്, എം.വി വനജ, പി.പി ശോഭ എന്നിവര്‍ സംസാരിച്ചു. പരിശോധനക്ക് ജെ.പി.എച്ച്.എന്‍മാരായ പി. അനില്‍ കുമാരി, ഡി.എസ് ഷൈമ, ജെ.എച്ച്.ഐ സി. പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. പതിനൊന്നാം വാര്‍ഡ് 12ലേക്ക് എന്ന ക്യാംപയിനിന്റെ ഭാഗമായിട്ടാണ് സൗജന്യ പരിശോധന ക്യാംപ് സംഘടിപ്പിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *