കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ കഥകളിയില്‍ ലയിച്ച് മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍

കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ കഥകളിയില്‍ ലയിച്ച് മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍

കോട്ടക്കല്‍: കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ കുചേലവൃത്തം കഥകളി ആസ്വദിച്ച് മുന്‍ രാഷ്ട്രപതി പ്രതീഭാ പാട്ടീല്‍. ആര്യവൈദ്യശാല വിശ്വംഭരക്ഷേത്ര സന്നിധിയില്‍ പി.എസ്.വി നാട്യസംഘമാണ് കുചേലവൃത്തം കഥകളി അവതരിപ്പിച്ചത്. ആര്യവൈദ്യശാലയില്‍ ചികിത്സയയ്ക്കായി എത്തിയതായിരുന്നു മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. ഭര്‍ത്താവ് ഡോ. ഡി.ആര്‍ ഷെഖാവത്തും ഒപ്പമുണ്ടായിരുന്നു. ശ്രീകൃഷ്ണനും കുചേലനുമായുള്ള ബന്ധം വളരെ നന്നായി അവതരിപ്പിക്കപ്പെട്ടുവെന്നും കഥകളി ആസ്വദിച്ചുവെന്നും പ്രതിഭാ പാട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാനേജിങ് ട്രസ്റ്റി & ചീഫ് ഫിസിഷ്യന്‍ ഡോ. പി.എം.വാരിയര്‍, അഡീഷണല്‍ ചീഫ് ഫിസിഷ്യന്‍ & ട്രസ്റ്റി ഡോ.കെ.മുരളീധരന്‍, ട്രസ്റ്റിയും സീനിയര്‍ മാനേജര്‍ സ്ട്രാറ്റജിക് മാനേജര്‍ കെ.ആര്‍ അജയ്, ജോയിന്റ് ജനറല്‍ മാനേജര്‍ പി.രാജേന്ദ്രന്‍, ചീഫ് മാനേജര്‍ ഫെസിലിറ്റി മാനേജ്‌മെന്റ് പി.എസ് സുരേന്ദ്ര വാരിയര്‍, ഹെഡ് മെറ്റീരിയല്‍സ് ഷൈലജ മാധവന്‍കുട്ടി, ഡെ. ചീഫ് ഫിസിഷ്യന്‍ ഡോ.കെ.വി രാജഗോപാലന്‍, സീനിയര്‍ ഫിസിഷ്യന്‍ ഡോ. തുഷാരാ യു. മേനോന്‍ എന്നിവര്‍ സദസില്‍ സന്നിഹിതരായിരുന്നു.

പ്രദീപ് (കുചേല പത്‌നി), സുനില്‍ കുമാര്‍ (കുചേലന്‍), സി.എം.ഉണ്ണിക്കൃഷ്ണന്‍ (ശ്രീകൃഷ്ണന്‍), മനോജ് (രുഗ്മിണി), ശ്രീയേഷ് (വൃദ്ധ), സന്തോഷ് കുമാര്‍, വിനീഷ്, വിഷ്ണുനാരായണന്‍ (പാട്ട്), മനീഷ് രാമനാഥന്‍, അശ്വിന്‍ (ചെണ്ട), പ്രതീഷ്, ഹരിശങ്കര്‍ (മദ്ദളം), വിഷ്ണു എസ്.നമ്പ്യാര്‍ (ചുട്ടി) രാമകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, അനൂപ് (അണിയറ സഹായികള്‍) എന്നിവരാണ് കുചേലവൃത്തം കഥകളിയുടെ അണിയറക്കാര്‍.

Share

Leave a Reply

Your email address will not be published. Required fields are marked *