ന്യൂഡല്‍ഹി: ഇന്ന് നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് പിന്‍വലിച്ചു. ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് (എ.ഐ.ബി.ഇ.എ) ഭാരവാഹികള്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് (ഐ.ബി.എ) ഭാരവാഹികളുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
എ.ഐ.ബി.ഇ.എ ഉന്നയിച്ച ഭൂരിഭാഗം ആവശ്യങ്ങളും പരിഹരിക്കാന്‍ സമ്മതിച്ചതിനാലാണ് പണിമുടക്കില്‍നിന്ന് പിന്മാറുന്നതെന്ന് എ.ഐ.ബി.ഇ.എ ജനറല്‍ സെക്രട്ടറി സി.എച്ച് വെങ്കിടാചലം അറിയിച്ചു.
വ്യാഴാഴ്ചയാണ് സംഘടന പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് സേവനങ്ങളെ ബാധിക്കുമെന്ന് പല ബാങ്കുകളും ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.