മാഹി: പള്ളൂര്‍ പ്രിയദര്‍ശിനി യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ഇന്ദിര പ്രിയദര്‍ശിനിയുടെ ജന്മദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ യോഗം പ്രിയദര്‍ശിനി ട്രസ്റ്റ് ചെയര്‍മാന്‍ സത്യന്‍ കേളോത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അലി അക്ബര്‍ ഹാഷിം അദ്ധ്യക്ഷത വഹിച്ചു. സതീശന്‍.ടി, ഉത്തമന്‍ തിട്ടയില്‍, സന്ദീവ് കെ.വി, പി.കെ ശ്രീധരന്‍ മാസ്റ്റര്‍, അന്‍സില്‍ അരവിന്ദ്, ശിവന്‍ തിരുവങ്ങാട്, കെ.പി ഉദയകുമാര്‍ സംസാരിച്ചു. ശോഭിത് ബൂഷണ്‍, രതീശന്‍ കെ.പി, സദേഷ് .ടി, പവിത്രന്‍, മിത്രന്‍, ശ്രീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.