ഷാര്‍ജ: വാക്കുകള്‍ പരക്കട്ടെ എന്ന സന്ദേശമുയര്‍ത്തി ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മുഖ്യ കാര്‍മ്മികേയത്വത്തില്‍ 12 ദിവസം ജനനിബിഡമായ അന്താരാഷ്ട്ര പുസ്തക മേളയില്‍ ശ്രദ്ധേയയായിരുന്നു കണ്ണൂര്‍ക്കാരിയായ എഴുത്തുക്കാരി ഇന്ദുലേഖ. കാഴ്ചയില്ലെങ്കിലും ഒട്ടനവധി കഴിവുകള്‍ക്ക് ഉടമയാണ് ഇന്ദുലേഖ. ഭര്‍ത്താവിന്റെ കൈ പിടിച്ചു പുസ്തകമേളയില്‍ എത്തുന്ന അവര്‍ ഏഴാം നമ്പര്‍ ഹാളിലെ ഇന്ത്യന്‍ പുസ്തക സ്റ്റാള്‍ മുഴുവന്‍ചുറ്റി പുസ്തകങ്ങളെ കുറിച്ച് അന്വേഷിച്ചും ചര്‍ച്ച ചെയതതിന് ശേഷം നേരെ റൈറ്റേഴ്സ് ഫോറത്തില്‍ നടക്കുന്ന ഓരോ ചടങ്ങിലും സജീവമായി പങ്കെടുക്കും. എഴുത്തുക്കാരെ അഭിനന്ദിക്കുന്നതോടൊപ്പം അഭിപ്രായങ്ങളും പങ്കുവയ്ക്കും. എല്ലാത്തിനും ഒരു സുഹൃത്തിനെ പോലെ, അവരുടെ ഭര്‍ത്താവ് കൂടെ തന്നെയുണ്ട്. വലിയ ജനക്കൂട്ടത്തെ സാക്ഷി നിര്‍ത്തിയാണ് ഇന്ദുലേഖയുടെ പുസ്തക പ്രകാശന ചടങ്ങ് നടന്നത്. പ്രഗല്‍ഭ വൃക്തിത്വങ്ങള്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഇന്ദുലേഖയുടെ മറുപടി പ്രസംഗത്തിലെ ഓരോ വാക്കുകളും അവിടെ കൂടിയവരെഅത്ഭുതപ്പെടുത്തുന്നതായിരുന്നു. അവരെ ബുക്ക് അതോറിറ്റി ഹെഡ് മോഹന്‍ കുമാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.