ഹരിഹരന്‍ മാസ്റ്ററുടെ സ്മരണയില്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു

ഹരിഹരന്‍ മാസ്റ്ററുടെ സ്മരണയില്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു

മാഹി: എ.ടി കോവൂര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ യുക്തിവാദിയും ശാസ്ത്രാധ്യാപകനുമായ കക്കാടന്‍ ഹരിഹരന്‍ മാസ്റ്ററുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ മികച്ച പത്ത് ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കായുള്ള ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. മാഹി ഗവ: യു.പി സ്‌കൂളില്‍ ഇരിങ്ങല്‍ കൃഷ്ണന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കേരള യുക്തിവാദി സംഘം പ്രസിഡന്റ് ഗംഗന്‍ അഴീക്കോട് ഉദ്ഘാടനം ചെയ്തു. കക്കാടന്‍ ഹരിഹരന്‍ മാസ്റ്റരുടെ ജീവിതവും ചിന്തകളും മാന്ത്രികമായ ദൃശ്യാവിഷ്‌ക്കാരത്തിലൂടെ അനാവരണം ചെയ്തുള്ള ഗംഗന്‍ അഴീക്കോടിന്റെ പ്രഭാഷണം വിദ്യാര്‍ത്ഥികളടക്കമുള്ള കാണികള്‍ക്ക് ശാസ്ത്ര ബോധവും കൗതുകവും പകര്‍ന്നേകി. കോവൂര്‍ ട്രസ്റ്റ് സെക്രട്ടറി ധനുവച്ചപുരം സുകുമാരന്‍ ഹരിഹരന്‍ മാസ്റ്റരെ അനുസ്മരിച്ചു. ചാലക്കര പുരുഷു സംസാരിച്ചു. അഡ്വ.വത്സലന്‍, എന്‍.കെ ഇസ്ഹാഖ് തിരുവനന്തപുരം, ബാലകൃഷ്ണന്‍ കൂത്തുപറമ്പ്, ശ്രീകുമാര്‍ഭാനു, ശ്രീലത ഹരിഹരന്‍ സംബന്ധിച്ചു. പ്രധാനധ്യാപകന്‍ കെ.ഷമീജ് സ്വാഗതവും, ബേബി പ്രവീണ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *