മരട്: വിഴിഞ്ഞത്ത് അതിജീവനത്തിനായി സമരം ചെയ്യുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളി സമരം തൊഴിലാളി സമരമാണെന്നും അതിനാല്‍ തന്നെ എല്ലാ തൊഴിലാളികളും പിന്തുണ അറിയിക്കണം. വിഴിഞ്ഞത്തെ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് വരാപ്പുഴ അതിരൂപത നാലാം ഫൊറോനയിലെ ബിസിസി, വിവിധ സംഘടനകള്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് മുന്‍ എം.പിയും എച്ച്.എം.എസ് അഖിലേന്ത്യ ട്രേഡ് യൂണിയന്‍ നേതാവുമായ അഡ്വ. തമ്പാന്‍ തോമസ് പറഞ്ഞു.
മരട് കൊട്ടാരം കവലയില്‍ ചേര്‍ന്ന പ്രതിഷേധ സമ്മേളനം കെ.എല്‍.സി.എ തൈക്കൂടം മേഖല നേതാവും കൗണ്‍സിലറുമായ സിബി സേവ്യര്‍ അധ്യക്ഷത വഹിച്ചു. കെ.ആര്‍.എല്‍.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെ.എല്‍.സി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് എന്നിവര്‍ വിഷയാവതരണം നടത്തി. ജോസഫ് ജൂഡ് പ്രതിഷേധ ജ്വാല മൗലവി ഷിഹാബുദ്ദീന്‍ അദാനിക്ക് കൈമാറി സമരഭടന്‍മാര്‍ ഏറ്റുവാങ്ങി.
ധീവരസഭ സംസ്ഥാന സെക്രട്ടറി പി.എം സുഗതന്‍, മൗലവി ഷിഹാബുദീന്‍ അമാനി, ദളിത് നേതാവ് പി.പി സന്തോഷ്, സി.എസ്.എസ് വൈസ് ചെയര്‍മാന്‍ സുജിത്ത് ഇഞ്ഞിമറ്റം, കെ.എല്‍.സി.എ വരാപ്പുഴ അതിരൂപത ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍, കെ.എല്‍.സി.ഡബ്ല്യു.എ അതിരൂപത പ്രസിഡന്റ് മേരി ഗ്രേസ്, കെ.എല്‍.സി.എ സംസ്ഥാന സെക്രട്ടറി ബിജു ജോസി, അതിരൂപത ട്രഷറര്‍ എന്‍.ജെ പൗലോസ്, ജോസ് കന്നിക്കാട്ട്, സെക്രട്ടറി വിന്‍സ് പെരിഞ്ചേരി, സമരസമിതി കണ്‍വീനര്‍ ഡ്രൗസിയൂസ്, പൗലോസ് ചപ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വൈകിട്ട് മരട് മൂത്തേടം പള്ളിമുറ്റത്തുനിന്ന് പ്രതിഷേധ റാലി ആരംഭിച്ചു. ഫൊറോന വികാരി ഫാ. ജോസഫ് ചേലാട്ട് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ബിസിസി നാലാം ഫൊറോന ഡയറക്ടര്‍ റവ.ഫാ. ജോസഫ് ഷെറിന്‍ ചെമ്മായത്ത് റാലിയെ അഭിസംബോധന സംസാരിച്ചു. മൂത്തേടത്ത് നിന്ന് ആരംഭിച്ച റാലി കൊട്ടാരം കവലയിലെത്തി സമാപിച്ചു.