തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരായ കത്ത് വിവാദം അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി നേരിട്ടാണ് ഇത് അട്ടിമറിക്കുന്നത്. ഫോണിലൂടെ സി.പി.എം ജില്ലാ സെക്രട്ടറിയുടെ മൊഴിയെടുത്തത് കേട്ടുകേള്‍വിയില്ലാത്ത കാര്യമെന്നും സി.പി.എം സമാന്തര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും പി.എസ്.സിയും നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കത്ത് വിവാദത്തില്‍ പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. എന്നാല്‍, മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കരുതെന്ന് യു.ഡി.എഫ് അറിയിച്ചിട്ടുണ്ട്. ഡെപ്യൂട്ടി മേയര്‍ അധ്യക്ഷത വഹിക്കണമെന്നാണ് ആവശ്യം. യു.ഡി.എഫ് മേയര്‍ക്ക് കത്ത് നല്‍കി. കൗണ്‍സില്‍ യോഗ സമയം നീട്ടണമെന്ന ആവശ്യവുമായി ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. നാളെ വൈകീട്ട് നാല് മണി മുതല്‍ ആറ് മണി വരെയാണ് പ്രത്യേക കൗണ്‍സില്‍ യോഗം.