വെല്ലിങ്ടണ്‍: ഇന്ത്യ-ന്യൂസിലാന്‍ഡ് വെടിക്കെട്ട് കാണാന്‍ കാത്തിരുന്ന കാണികളെ നിരാശരാക്കി മഴ. പരമ്പരയിലെ ആദ്യ മത്സരം ശക്തമായ മഴ മൂലം ഉപേക്ഷിച്ചു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അടുത്ത മത്സരം ഞായറാഴ്ച മൗണ്ട് മൗഗന്യൂവില്‍ നടക്കും.
രോഹിത് ശര്‍മ, വിരാട് കോഹ്‌ലി തുടങ്ങിയ സീനിയര്‍ക്ക് താരങ്ങള്‍ക്കും കോച്ച് രാഹുല്‍ ദ്രാവിഡിനും വിശ്രമം നല്‍കിയിരിക്കുകയാണ് ബി.സി.സി.ഐ.
ന്യൂസിലാന്‍ഡില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. വി.വി.എസ് ലക്ഷമണാണ് ടീമിന്റെ പരിശീലകന്‍. യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള സുവര്‍ണാവസരം കൂടിയാണ് പരമ്പര.