കോഴിക്കോട്: പ്രതിരോധസേനയില്‍ നിന്ന് വിരമിച്ച സൈനികരുടേയും കര്‍ഷകരുടേയും ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാനും തുല്യനീതി ഉറപ്പാക്കാനും രൂപീകരിക്കപ്പെട്ട ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടി ജില്ലാ ജനറല്‍ബോഡി 20ന് രാവിലെ 10 മണിക്ക് ജില്ലാസൈനിക ക്ഷേമ ബോര്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും. ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ച പാര്‍ട്ടി കോട്ടയം, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ പാര്‍ട്ടി രൂപീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ കോ-ഓര്‍ഡിനേറ്റര്‍മാരായ വിശ്വനാഥന്‍.എ, പുഷ്പാകരന്‍ എന്‍.പി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ജയരാജന്‍ ടി.വി, ജില്ലാ ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ പി.കെ, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി അരവിന്ദാക്ഷന്‍.എം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.