പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദ് ചെയ്ത വിധിക്കെതിരേ കണ്ണൂര്‍ സര്‍വകലാശാല അപ്പീല്‍ നല്‍കില്ല

പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദ് ചെയ്ത വിധിക്കെതിരേ കണ്ണൂര്‍ സര്‍വകലാശാല അപ്പീല്‍ നല്‍കില്ല

കണ്ണൂര്‍: അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരേ കണ്ണൂര്‍ സര്‍വകലാശാല അപ്പീല്‍ നല്‍കില്ല. തുടര്‍നടപടിയെ കുറിച്ച് ആലോചിക്കാന്‍ അടിയന്തര സിന്‍ഡിക്കറ്റ് യോഗം ഇന്ന് ചേരുന്നുണ്ട്. വിഷയം സംബന്ധിച്ച് വൈസ് ചാന്‍സലര്‍ നിയമോപദേശം തേടിയിട്ടുണ്ട്. പ്രിയ വര്‍ഗീസിന്റെ നിയമനത്തിനെതിരെ നല്‍കിയ ഹരജിയിലാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്. രാജ്യനിര്‍മിതിയുടെ പങ്കാളികളാണ് അധ്യാപകര്‍. അവിടെ യോഗ്യതയുള്ളവര്‍ വേണം. എങ്കിലെ പുതിയ തലമുറയെ നേര്‍വഴിയില്‍ നയിക്കാനാവൂവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിദ്യാഭ്യാസം ജീവിതം തന്നെയാണ്, വിദ്യാഭ്യാസം മനുഷ്യന്റെ ആത്മാവാണ്, വിദ്യാര്‍ഥികള്‍ക്ക് വഴി കാട്ടി ആകേണ്ടവരാണ് അധ്യാപകര്‍, ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇത് പാലിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Also Read: പ്രിയ വര്‍ഗീസിന് യോഗ്യതയില്ല, നിയമനം യു.ജി.സി ചട്ടങ്ങള്‍ പാലിച്ചല്ല: ഹൈക്കോടതി

ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാനാവില്ലെന്നും അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് പ്രിയയ്ക്ക് യോഗ്യതയില്ലെന്നും കോടതി വ്യക്തമാക്കി. യു.ജി.സിയുടെ നിബന്ധനകള്‍ക്കപ്പുറം പോകാന്‍ ഹൈക്കോടതിക്കും സാധ്യമല്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഫെലോഷിപ്പോടെയുള്ള പിഎച്ച്ഡി ഡെപ്യൂട്ടേഷനാണ്. എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ പദവിയും അധ്യാപക പരിചയമാക്കി കണക്കാക്കാനാവില്ല. ഈ കാലയളവില്‍ അധ്യാപനം നടത്തിയെന്ന് കാണിക്കാന്‍ പ്രിയയ്ക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ യോഗ്യതയുണ്ടെന്ന വാദം സാധൂകരിക്കാനാവിെല്ലന്നും ഹൈക്കോടതി വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *