പാറാല്‍: ദാറുല്‍ ഇര്‍ഷാദ് അറബിക് കോളേജും പി.കെ.ഐ കെയറും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാംപ് സംഘടിപ്പിച്ചു. ക്യാംപിന്റെ ഉദ്ഘാടനം കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റും ചീഫ് മെഡിക്കല്‍ ഓഫിസറുമായ ഡോ. മോഹന്‍ ബാബു നിര്‍വഹിച്ചു. പഞ്ചേന്ദ്രിയങ്ങളില്‍ സുപ്രധാന സ്ഥാനമുള്ള കണ്ണിന്റെ പരിചരണം അത്യന്താപേക്ഷിതമാണെന്നും സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും പുരോഗതിയും നേത്ര പരിചരണത്തിലും നേത്രചികിത്സയിലും വലിയ മുന്നേറ്റം സാധ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം തുടര്‍ന്നു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ ജലീല്‍ ഒതായി അധ്യക്ഷത വഹിച്ചു. മാനേജിങ് കമ്മിറ്റി പ്രസിഡന്റ് പി.കെ ഇബ്രാഹീം ഹാജി, കോളേജ് മാനേജര്‍ എം.പി അഹമ്മദ് ബഷീര്‍, പി.കെ.ഐ കെയര്‍ സി.ഇ.ഒ പി.പി മുഹമ്മദ് അലി, കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി മുഹമ്മദ് നജീബ്, അറബിക് വിഭാഗം മേധാവി പ്രൊഫ. ഹുമയൂണ്‍ കബീര്‍ ഫാറൂഖി, മാനേജിങ് കമ്മിറ്റി അംഗം വി.പി മുഹമ്മദ് അലി, ഡി.ഐ.യു.പി ഹെഡ്മിസ്ട്രസ് അമീറ.കെ, ഓഫിസ് സൂപ്രണ്ട് ഹജീസ്.കെ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ചടങ്ങില്‍ ഇ.അഹമ്മദ് സാഹിബ് സ്മരണിക ഫ്രന്‍സ് സര്‍ക്കിള്‍ ജില്ലാ സെക്രട്ടറി എ.കെ ഇബ്രാഹീം കോളേജ് മാനേജര്‍ എം.പി അഹമ്മദ് ബഷീറിന് കൈമാറി. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ശഫീഖ് പി.പി സ്വാഗതവും കോളേജ് യൂനിയന്‍ ചെയര്‍മാന്‍ മിദ്‌ലാജ് നന്ദിയും പറഞ്ഞു.