വെല്ലിങ്ടണ്‍: ആദ്യ ടി20 മത്സരത്തിനായി ഇന്ത്യന്‍ ടീം ഇന്ന് ന്യൂസിലാന്‍ഡില്‍ ഇറങ്ങുന്നു. സ്‌കൈ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണി മുതലാണ് മത്സരം. മൂന്ന് ട്വന്റി ട്വന്റി അടങ്ങുന്നതാണ് ടി20 ന്യൂസിലാന്‍ഡ് പരമ്പര.
ന്യൂസിലാന്‍ഡില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. കോച്ച് രാഹുല്‍ ദ്രാവിഡിനും വിശ്രമം നല്‍കിയിട്ടുണ്ട്. വി.വി.എസ് ലക്ഷമണാണ് ടീമിന്റെ പരിശീലകന്‍. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക് തുടങ്ങിയ യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള സുവര്‍ണാവസരം കൂടിയാണ് പരമ്പര.