നിയമ സാക്ഷരത ക്യാംപ് സംഘടിപ്പിച്ചു

നിയമ സാക്ഷരത ക്യാംപ് സംഘടിപ്പിച്ചു

നോളജ് സിറ്റി: മര്‍കസ് ലോ കോളേജിന്റെ കീഴില്‍ നിയമ സാക്ഷരത ക്യാംപ് സംഘടിപ്പിച്ചു. മര്‍കസ് നോളജ് സിറ്റിയിലെ മര്‍കസ് ലോ കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ് വയനാട് ജില്ലയിലെ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ നിയമ സാക്ഷരത ക്യാംപ് സംഘടിപ്പിച്ചത്. ആളുകള്‍ക്കിടയില്‍ നിയമ സാക്ഷരതയും നിയമ അവബോധവും നിര്‍മിക്കുക, അര്‍ഹമായ ക്ഷേമ പദ്ധതികള്‍ എത്തിക്കുക, അവയെ കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുക, സൗജന്യ നിയമ സഹായം നല്‍കുക, ജനങ്ങളെ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ബന്ധപ്പെടുത്തുക തുടങ്ങിയവയാണ് ക്യാംപ് കൊണ്ട് ലക്ഷ്യമിട്ടത്.
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശീജ ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍. പിള്ള അധ്യക്ഷയായിരുന്നു. ക്യാംപിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ തേര്‍വയല്‍ ആദിവാസി കോളനിയില്‍ നിര്‍മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. ലോ കോളേജ് വൈസ്. പ്രിന്‍സിപ്പല്‍ അഡ്വ. സമദ് പുലിക്കാട് ക്യാംപിന് നേതൃത്വം നല്‍കി. നൂല്‍പ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉസ്മാന്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ മണി, വാര്‍ഡ് മെംബര്‍ എം.എ ദിനേഷ്, ട്രൈബല്‍ പ്രോമോറ്റര്‍ ദിനേഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *