നാദാപുരം: പുതുതായി അനുവദിച്ച ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി കല്ലാച്ചിയിൽ പ്രവർത്തനമാരംഭിച്ചു. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ഓൺലൈനായി കോടതി ഉദ്ഘാടനം ചെയ്തു. പോക്‌സോ നിയമപ്രകാരമുള്ള കേസുകളുമാണ് ഇവിടെ വിചാരണ ചെയ്യുക. വടകര താലൂക്കിലെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് കോടതി വലിയ ആശ്വാസമാകും. നിലവിൽ കോഴിക്കോടും കൊയിലാണ്ടിയിലുമാണ് പോക്‌സോ കോടതിയുള്ളത്. മലയോര മേഖലയിലും മറ്റുമുള്ളവർ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ഇവിടെ എത്തുന്നത്. പുതിയ കോടതി ഇതിനൊരു പരിഹാരമാകുകയാണ്. ഹൈക്കോടതി ജഡ്ജ് സി.ജയചന്ദ്രൻ, കെ.മുരളീധരൻ.എംപി, ഇ.കെ.വിജയൻ എം എൽ എ, ജില്ലാ ജഡ്ജ് എസ്.കൃഷ്ണകുമാർ, മജിസ്‌ട്രേറ്റ് പി.എം അബ്ദുൽ ജലീൽ, മുൻസിഫ് ടി.എൻ.സൗമ്യ ബാർ അസോസിയേഷൻ പ്രസിഡണ്ട് സി.പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.