തൃശൂര്‍: സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയും യങ് ഇന്ത്യന്‍ സൈന്റിസ്റ്റും ചേര്‍ന്ന് ചെമ്പുകാവ് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച തെരുവ്നായ പ്രശ്നപരിഹാരത്തിനുള്ള ദേഡോഗ് ആപ്പ് ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍വ്വഹിച്ചു.
ഫോര്മര് പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം അദ്ധ്യക്ഷത വഹിച്ചു. ടി.വി.ചന്ദ്രമോഹന് എക്സ് എം.എല്‍.എ, ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഫീക്ക് ബക്കര്‍, യങ് ഇന്ത്യന്‍ സൈന്റിസ്റ്റ് ഡയറക്ടര്‍ പ്രഷോഭ് ചന്ദ്രന്, വൈസ് പ്രസിഡന്റ് മോഹന്‍ദാസ് പണിക്കര്‍, കോഡിനേറ്റര്‍ റൊസീന സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.