ട്രോമ കെയര്‍ കോഴിക്കോട് വേള്‍ഡ് ഡേ ഓഫ് റിമമ്പറന്‍സ് സംഘടിപ്പിക്കും

ട്രോമ കെയര്‍ കോഴിക്കോട് വേള്‍ഡ് ഡേ ഓഫ് റിമമ്പറന്‍സ് സംഘടിപ്പിക്കും

കോഴിക്കോട്: ഐക്യരാഷ്ട്രസംഘടനയുടെ ആഭിമുഖ്യത്തില്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ സ്മരണക്കായി നവംബര്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന വേള്‍ഡ് ഡേ ഓഫ് റിമമ്പറന്‍സിന്റെ ഭാഗമായി ട്രോമകെയര്‍ കോഴിക്കോട്  (ട്രാക്ക്) 20ന് ഞായര്‍ രാവിലെ 9.30ന് അശോകപുരം സെന്റ് വിന്‍സന്റ് കോളനി റോഡിലുള്ള കാലിക്കറ്റ്‌
ചേംബര്‍ ഭവനില്‍വച്ച് അനുസ്മരണ പരിപാടി സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് സി.എം പ്രദീപ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റോഡപകടങ്ങളില്‍ ഓരോ വര്‍ഷവും 10 ലക്ഷം ആളുകളാണ് ലോകത്ത് കൊല്ലപ്പെടുന്നത്. ഇതില്‍ ഒന്നരലക്ഷത്തോളം പേര്‍ ഇന്ത്യയിലാണ്. കേരളത്തിലും റോഡപകടങ്ങള്‍ വര്‍ധിച്ച് വരികയാണ്. ഈ വര്‍ഷത്തെ അനുസ്മരണ പരിപാടിയോടനുബന്ധിച്ച് കഴിഞ്ഞ 25 വര്‍ഷമായി ഈ രംഗത്ത് പഠനം നടത്തുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്ന ട്രോമ കെയര്‍ സെമിനാര്‍ സംഘടിപ്പിക്കും. റോഡ് ട്രാഫിക് രംഗത്ത് എന്‍ഫോഴ്‌സ്‌മെന്റിനായി രണ്ട് പ്രധാന ഏജന്‍സികളാണുള്ളത്. പോലിസ്, മോട്ടോര്‍ വാഹന വകുപ്പ്ഈ.  രണ്ട് ഏജന്‍സികളേയും ഏകോപിപ്പിച്ചുള്ള ഒറ്റ ഏജന്‍സി അത്യാവശ്യമാണ്. മറ്റൊന്ന് റോഡില്‍ പൗരന്റെ സുരക്ഷ സ്റ്റേറ്റിന്റേതാണ്. അതുകൊണ്ട് അപകടങ്ങളില്‍പ്പെടുന്നവര്‍ക്കും അവരുടെ കുടുംബത്തിനും പരിചരണവും നഷ്ടപരിഹാരവും നല്‍കേണ്ടത് സ്റ്റേറ്റാണ്. ഈ രണ്ട് വിഷയങ്ങളിലൂന്നിയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാര്‍ വിജിലന്‍സ് ജഡ്ജ് മധുസൂദനന്‍.ടി ഉദ്ഘാടനം ചെയ്യും. പ്രദീപ് കുമാര്‍ സി.എം അധ്യക്ഷത വഹിക്കും. ജില്ലാ ജഡ്ജ് ആര്‍.എല്‍ ബൈജു, ഗവ. കോളേജ് അസി. പ്രൊഫ.ലോവല്‍മാന്‍.പി, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ശ്രീജയന്‍.എം.പി, മാതൃഭൂമി ബ്യൂറോ ചീഫ് എം.പി സൂര്യദാസ്, റിട്ട. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മുഹമ്മദ് നജീബ്, ആര്‍.ടി.ഒ സുമേഷ് പി.ആര്‍, സിറ്റി ട്രാഫിക് പോലിസ്‌ സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ ജോണ്‍സന്‍, നാറ്റ്പാക് മുന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്‍. വിജയകുമാര്‍, പോലിസ് അസോ. ഡിസ്ട്രിക്ട് പ്രസിഡന്റ് വി.പി പവിത്രന്‍, അഡ്വ. മോഹന്‍ലാല്‍, അഡ്വ.പാര്‍വ്വതി പ്രദീപ് വലിയേടത്ത് (കാലിക്കറ്റ് ബാര്‍), എന്നിവര്‍ സംസാരിക്കും. എന്‍ജിനീയര്‍ ആനന്ദമണി മോഡറേറ്ററായിരിക്കും. രാവിലെ 9.30ന് അനുസ്മരണ പരിപാടി ജില്ലാ ജഡ്ജും താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാനുമായ ആര്‍.എല്‍ ബൈജു വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യും. ട്രോമ കെയര്‍ സീനിയര്‍ അംഗം ഹേമപാലന്‍.പി ആമുഖ പ്രസംഗം നടത്തും.

 

Share

Leave a Reply

Your email address will not be published. Required fields are marked *