ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് ‘ ലീഡര്‍ കെ. കരുണാകരന്‍ ഭവന്‍’ തറക്കല്ലിടല്‍ 26ന്

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് ‘ ലീഡര്‍ കെ. കരുണാകരന്‍ ഭവന്‍’ തറക്കല്ലിടല്‍ 26ന്

കോഴിക്കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കായി നിര്‍മിക്കുന്ന ‘ലീഡര്‍ കെ. കരുണാകരന്‍ ഭവന്റെ’ തറക്കല്ലിടല്‍ 26ന് രാവിലെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി നിര്‍വഹിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ എം.പി, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ രാഘവന്‍ എം.പി, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാള്‍ മുന്‍ എം.പി, അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.കെ അബ്രഹാം, അഡ്വ. പി.എം നിയാസ്, അഡ്വ. കെ. ജയന്ത്, മുന്‍ ഡി.സി.സി പ്രസിഡന്റ്  കെ.സി അബു, മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്‌മണ്യന്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി വിദ്യാബാലകൃഷ്ണന്‍, എന്‍.എസ്.യു ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് എന്നിവര്‍ പ്രസംഗിക്കും. ബില്‍ഡിങ് നിര്‍മാണത്തിലേക്കുള്ള ആദ്യ ഫണ്ട് കെ.പി.സി.സി മെമ്പറും കാരശ്ശേരി ബാങ്ക് ചെയര്‍മാനുമായ എന്‍.കെ അബ്ദുറഹിമാന്‍ കൈമാറും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി പ്രാര്‍ത്ഥന ആലപിക്കും. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.എം അബ്ദുറഹിമാന്‍ സ്വാഗതവും ഡി.സി.സി ജനറല്‍ സെക്രട്ടറി ചോലക്കല്‍ രാജേന്ദ്രന്‍ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *