കേരള റിയല്‍ എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ

കോഴിക്കോട്: കേരള റിയല്‍ എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (KRWU) സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ രാവിലെ 10 മണിക്ക് ഗാന്ധിഗൃഹം ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ. മോഹനന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ എം.എ നാസര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ അബ്ദുല്‍ സലാം റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചര്‍ച്ചക്കും മറുപടിക്കുംശേഷം പുതിയ കമ്മിറ്റി രൂപീകരിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി.പി രാജന്‍ സ്വാഗതവും ട്രഷറര്‍ അഹമ്മദ് പയ്യോളി നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *