തലശ്ശേരി: നഗരഹൃദയത്തില്‍ നിരവധി പേര്‍ കണ്ടു നില്‍ക്കവെ, ആറുവയസുകാരനായ അന്യസംസ്ഥാന നാടോടി കുടുംബത്തിലെ ബാലനെ ചവിട്ടിത്തെറിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റിലായ പൊന്ന്യം പാലത്ത് മുഹമ്മദ് ഷിഹാദിനെതിരേ നരഹത്യാശ്രമത്തിനാണ് കുറ്റപത്രത്തില്‍ ചാര്‍ജ് ചെയ്തിട്ടുള്ളത്. ചെറിയ കുട്ടിയാണെന്ന പരിഗണനപോലും നല്‍കാതെയുളള അതിക്രമം നരഹത്യാശ്രമമാണെന്നാണ് കുറ്റപത്രത്തില്‍ തലശ്ശേരി സി.ജെ.എം കോടതിയില്‍ ബോധിപ്പിച്ചിട്ടുള്ളത്. റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ക്രൈം ബ്രാഞ്ച് എ.സി.പി കെ.വി ബാബുവിന്റെ നേതൃത്വത്തിലാണ്.