കോഴിക്കോട്: ശിശുരോഗ വിദഗ്ധരുടെ അഖിലേന്ത്യാ സംഘടനയായ ഇന്ത്യന്‍ അക്കാദമിക് ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി) കേരള ഘടകത്തിന്റെ 51ാം വാര്‍ഷിക സമ്മേളനം (കാല്‍പെഡിക്കോന്‍ 2022) 18, 19, 20 തിയതികളില്‍ കെ ഹില്‍സില്‍ വച്ച് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. എം. വിജയകുമാറും ഓര്‍ഗനൈസിങ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.പി അഷ്‌റഫും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായെത്തുന്ന 170ഓളം വിദഗ്ധര്‍ ചര്‍ച്ചകള്‍ നയിക്കും. കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ അഞ്ച് ശില്‍പശാലകളും ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും ശിശുരോഗ വിദഗ്ധര്‍ക്കുമായി പ്രബന്ധമത്സരവും സംഘടിപ്പിക്കും. 18ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും കാരപറമ്പിലെ ജിങ്ക ടര്‍ഫിലും ഡോക്ടര്‍മാര്‍ക്ക് കായികമത്സരവും സംഘടിപ്പിക്കും. സമ്മേളനത്തില്‍ 1000ല്‍ അധികം ശിശുരോഗ വിദഗ്ധര്‍ പങ്കെടുക്കും. 20ന് രാവിലെ 10 മണിക്ക് ദേശീയ പ്രസിഡന്റ് ഡോ. രമേഷ്‌കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഓര്‍ഗനൈസിങ് സെക്രട്ടറിമാരായ ഡോ. നിഹാസ് നഹ.കെ, ഡോക്ടര്‍ രഞ്ജിത്ത്.പി, മെഡിക്കല്‍കോളേജ് പീഡിയാട്രിക് വിഭാഗം മേധാവി ഡോ. അജിത്ത്, സീനിയര്‍ പീഡിയാട്രീഷ്യന്‍ ഡോ. ബല്‍രാജ് എന്നിവരും സംബന്ധിച്ചു.