വീണുകിട്ടിയ തുക തിരികെ നല്‍കി യു.കെ.ജി വിദ്യാര്‍ഥി

വീണുകിട്ടിയ തുക തിരികെ നല്‍കി യു.കെ.ജി വിദ്യാര്‍ഥി

മാഹി: ഈസ്റ്റ് പള്ളൂര്‍ ഒ. ഖാലിദ് മെമ്മോറിയല്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലോത്സവ പരിപാടികള്‍ക്കിടെ യു.കെ.ജിയില്‍ പഠിക്കുന്ന പെരിങ്ങാടി വേലായുധാനമൊട്ടയിലെ ബൈത്തുല്‍ ആയിശയിലെ മുഹമ്മദ് ഫൈസാന് സ്‌കൂള്‍ ക്യാംപസില്‍ നിന്ന് കളഞ്ഞു കിട്ടിയ തുക അധ്യാപകരെ ഏല്‍പ്പിച്ചു.
തുടര്‍ന്ന് പരിപാടിക്കിടെ അനൗണ്‍സ് ചെയ്യുകയും തുകയുടെ ഉടമ മുഹമ്മദ് ആദിലിന് വേദിയില്‍ വച്ച് ഫൈസാന്‍ തുക കൈമാറി. സ്‌കൂള്‍ അധികൃതര്‍ ഫൈസാനെ അനുമോദിക്കുകയും ക്യാഷ് അവാര്‍ഡ് നല്‍കുകയും ചെയ്തു. സത്യസന്ധതയും സഹകരണ മനോഭാവവും അന്യം നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഏറ്റവും മാതൃകാപരമായ കാര്യമാണ് വിദ്യാര്‍ഥി ചെയ്തതെന്ന് പ്രിന്‍സിപ്പല്‍ ശരീഫ്. കെ മൂഴിയോട്ട് പറഞ്ഞു. പരേതയായ താഹിറയുടെയും ഫൈസലിന്റെ മകനാണ് മുഹമ്മദ് ഫൈസാന്‍.

Share

Leave a Reply

Your email address will not be published. Required fields are marked *