കോഴിക്കോട്: നിലവിലുള്ള തൊഴിലവസരങ്ങളില്‍ അഭ്യസ്ഥ വിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കണമെന്നാവശ്യപ്പെട്ട് ജന്‍ അഭിയാന്‍ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ 22ന് വൈകീട്ട് നാല്മണിക്ക് കിഡ്‌സണ്‍ കോര്‍ണറില്‍ സത്യഗ്രഹം നടത്തും. തൊഴില്‍ ലഭിക്കാത്ത യുവജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ സര്‍ക്കാര്‍ സര്‍വീസുകളില്‍ നിന്ന് പിരിയുകയും പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് വീണ്ടും തൊഴില്‍ നല്‍കുമ്പോള്‍ തൊഴിലില്ലാത്തവരുടെ അവസരങ്ങളാണ് നഷ്ടപ്പെടുന്നത്. പി.എസ്.സി ലിസ്റ്റില്‍നിന്ന് പുറംതള്ളപ്പെടുകയും എംപ്ലോയ്‌മെന്റുകളില്‍ 20 വര്‍ഷത്തിലധികമായി പേര് രജിസ്റ്റര്‍ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ട യുവജന സംഘടനകള്‍ മൗനം പാലിക്കുകയാണ്. ജനകീയ സത്യഗ്രഹം വിജയിപ്പിക്കണമെന്ന് സമരസമിതി ഭാരവാഹികളായ രാംദാസ് വേങ്ങേരി, ഷൈനു അയനിക്കാട് ബാലന്‍ കാട്ടുങ്ങള്‍ എന്നിവര്‍ അറിയിച്ചു.