കോഴിക്കോട്: മാവൂര്‍ റോഡില്‍ നിന്ന് – മെഡിക്കല്‍ കോളേജിലേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചിട്ട് രണ്ടു വര്‍ഷമായി. ഇതുവരെ പകരം നിര്‍മിക്കുകയും ചെയ്തിട്ടില്ല. ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാത്തതിനെതിരേ ബി.ജെ.പി. തിരുത്തിയാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ജില്ല വൈസ് പ്രസിഡന്റ് അഡ്വ. കെ.വി. സുധീര്‍ ഉദ്ഘാടനം ചെയ്തു. ദിവസവും നൂറ് കണക്കിന് പേരാണ് ഇവിടെ ബസ് കാത്ത് വെയിലും മഴയുമെല്ലാം കൊണ്ട് നില്‍ക്കേണ്ടി വരുന്നത്. ബസ്സ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് കൊണ്ടുപോയത് കോര്‍പറേഷന്റെ കെടുകാര്യസ്ഥതയുടെ തെളിവാണെന്നും യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണുന്നത് വരെ ബി.ജെ.പി സമരം തുടരുമെന്ന് കെ.വി സുധീര്‍ പറഞ്ഞു.
ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു മുഖ്യപ്രഭാഷണവും ജനറല്‍ സെക്രട്ടറി എന്‍.പി പ്രകാശന്‍ സമാപനപ്രസംഗവും നടത്തി. ഏരിയ പ്രസിഡന്റ് പി.ബാലരാമന്‍ അധ്യക്ഷത വഹിച്ചു. ഏരിയ ജനറല്‍ സെക്രട്ടറി കെ.ബസന്ത്, മണ്ഡലം കമ്മിറ്റിയംഗം ആര്‍. അനില്‍, ഒ.ബി.സി മോര്‍ച്ച മണ്ഡലം ട്രഷറര്‍ അജീഷ്, ഗോപാല്‍ രാജ്, ബിജു മേക്കുറ്റി, പ്രവീണ്‍, വിനോദ്, കെ. ഹേമന്ത് എന്നിവര്‍ പ്രസംഗിച്ചു.