ന്യൂഡല്‍ഹി: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്കായി വേദിയാകാന്‍ ഡല്‍ഹിയും. നിലവില്‍ നാല് ടെസ്റ്റ് അടങ്ങുന്നതാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയെങ്കിലും 2023 മുതല്‍ അഞ്ച് മത്സരങ്ങളായി ഉയര്‍ത്തും. അഹമ്മദാബാദ്, ധരംശാല, നാഗ്പൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് മറ്റു മത്സരങ്ങള്‍.
ഇന്ത്യയ്ക്ക് ആസ്‌ട്രേലിയയുമായുള്ള ഈ പരമ്പര വളരെ നിര്‍ണായകമാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ അവസാന അവസരമെന്ന നിലക്ക് ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. നിലവിലെ പട്ടിക പരിഗണിച്ചാല്‍ നാല് ടെസ്റ്റുകളും ജയിച്ച് പരമ്പര തൂത്തുവാരിയാല്‍ മാത്രമേ ഇന്ത്യക്ക് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനാകൂ.
ബി.സി.സി.ഐയുടെ രീതി പ്രകരം മുന്‍വര്‍ഷങ്ങളില്‍ ഡല്‍ഹി നറുക്ക് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍, കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം വൈകുകയായിരുന്നു. 2017ലാണ് ഡല്‍ഹി അവസാനമായി ടെസ്റ്റ് വേദിയായത്. പരമ്പരയുടെ തീയതിയും വേദികളും സംബന്ധിച്ച് അന്തിമ തീരുമാനം വൈകാതെയുണ്ടാകും.