കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റേയും എംപ്ലോയബിലിറ്റി സെന്ററിന്റേയും സംയുക്താഭിമുഖ്യത്തില്‍ ‘നിയുക്തി ജോബ് ഫെയര്‍ 2022’ 20ന് ഞായര്‍ രാവിലെ ഒമ്പത് മണിക്ക് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ രാജീവന്‍.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തൊഴില്‍മേളയില്‍ 100 കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. 5000ത്തില്‍ അധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
ഐ.ടി ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, ടെക്‌നിക്കല്‍, സെയില്‍സ്, ഓഫിസ് അഡ്മിനിസ്‌ട്രേഷന്‍, മാര്‍ക്കറ്റിങ്, മാനേജ്‌മെന്റ് തുടങ്ങിയ സെക്ടറുകളിലേക്കാണ് അവസരങ്ങളുള്ളത്. പ്രമുഖ ഐ.ടി കമ്പനികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, ബില്‍ഡേഴ്‌സ്, ബാങ്കുകള്‍, വാഹന ഷോറൂമുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഉദ്യോഗാര്‍ഥികള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ഹാള്‍ടിക്കറ്റ് ഇന്റര്‍വ്യൂവിന് വരുമ്പോള്‍ കൊണ്ടുവരേണ്ടതാണ്. വാര്‍ത്താസമ്മേളനത്തില്‍ ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍ എം.ആര്‍ രവികുമാര്‍, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍ സജീഷ് സി.കെയും പങ്കെടുത്തു.