കോട്ടയം: നിര്‍മാണ ജോലിക്കിടയില്‍ മണ്ണിനിടയില്‍ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. കോട്ടയം മറിയപ്പള്ളിയിലാണ് നിര്‍മാണ് ജോലിക്കിടെ മണ്ണിനിടയില്‍ കുടുങ്ങിയത്. ബംഗാള്‍ സ്വദേശിയായ സുശാന്ത് ആണ് കുടുങ്ങിയത്. മണ്ണിടിച്ചിലില്‍ ഇയാളുടെ കഴുത്തറ്റം മണ്ണിനടിയിലായിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഓക്‌സിജനും കുടിക്കാന്‍ വെള്ളവും നല്‍കി.
മഠത്തു കാവ് ക്ഷേത്രത്തിന് സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ രാവിലെ ഒമ്പതുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇവിടെ മണ്‍തിട്ട നിര്‍മാണവുമായി നാലുപേര്‍ ജോലിയെടുക്കവെയാണ് മണ്ണിടിച്ചിലുണ്ടായത്. രണ്ടു മലയാളികളും രണ്ടു ഇതര സംസ്ഥാന തൊഴിലാളികളുമാണ് ജോയിലിലേര്‍പ്പെട്ടിരുന്നത്. ഇതില്‍ മൂന്നുപേര്‍ മണ്ണിടിച്ചിലില്‍ നിന്നും രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞു വീണത് പരിഭ്രാന്തി പരത്തി. തുടര്‍ന്ന് ജെസിബി അടക്കം എത്തിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് സുശാന്തിനെ പുറത്തെത്തിച്ചത്.