കോഴിക്കോട്: അരനൂറ്റാണ്ട് കാലത്തോളം കോഴിക്കോട് മുഖ്യഖാസിയായിരുന്ന ഖാസി നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ 14ാം ചരമവാര്‍ഷികം ഖാസി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 20ന് വൈകീട്ട് നാല് മണിക്ക് വൈ.എം.സി.എ ക്രോസ് റോഡിലുള്ള മറീന റസിഡന്‍സിയില്‍ നടക്കും. അനുസ്മരണ പരിപാടി മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന്‍ നഗരസഭക്ക് കൈമാറുന്ന ആംബുലന്‍സ് മന്ത്രി, മേയര്‍ ബീന ഫിലിപിന് കൈമാറും. ഖാസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.വി മുഹമ്മദലി അധ്യക്ഷത വഹിക്കും. തൊഴിലുപകരണ വിതരണം എം.കെ രാഘവന്‍ എം.പി നിര്‍വഹിക്കും. പി.വി അബ്ദുള്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. ഖാസി അനുസ്മരണം മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ ഡോ.ഹുസൈന്‍ രണ്ടത്താണി നിര്‍വഹിക്കും.
തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫിര്‍ അഹമ്മദ്, റവ. ഫാ. മോണ്‍സിഞ്ഞോര്‍ജന്‍സന്‍ പുത്തന്‍വീട്ടില്‍, സ്വാമി നരസിംഹാനന്ദ വിശിഷ്ടാതിഥികളാകും. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ കെ. മൊയ്തീന്‍ കോയ, എസ്.കെ അബൂബക്കര്‍, ടി.ആര്‍ രാമവര്‍മ (സാമൂതിരി കോവിലകം), ഡോ.കെ. കുഞ്ഞാലി (പ്രസി. ഹാര്‍ട്ട്‌കെയര്‍ സൊസൈറ്റി), ഡോ. അന്‍വര്‍ അമീന്‍ (എം.ഡി, റീജന്‍സി ഗ്രൂപ്പ്), ഡോ. ഉബൈസ് സൈനുല്‍ ആബിദീന്‍ ( ചെയര്‍മാന്‍, യു.എസ്.പി.എഫ്), സി.എ ഉമ്മര്‍കോയ (പ്രസി. തെക്കേപ്പുറം ഹെറിറ്റേജ് സൊസൈറ്റി), എന്‍. ഉമ്മര്‍ (സെക്രട്ടറി, മിഷ്‌ക്കാല്‍ പള്ളി) അതിഥികളാകും. പ്രോഗ്രാം കണ്‍വീനര്‍ കെ.വി ഇസ്ഹാഖ് പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഖാസി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി പി.ടി ആസാദ് സ്വാഗതവും ട്രഷറര്‍ റംസി ഇസ്മയില്‍ നന്ദിയും പറയും.