കോഴിക്കോട്: ഫുട്‌ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് ഖത്തര്‍ രാജാവിന് കോഴിക്കോട് കൂട്ടായ്മയുടെ സ്‌നേഹോപഹാരം സമ്മാനിക്കുമെന്ന് യഹ് ദുനിയ യഹ് മെഹ്ഫില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി.ടി സുബൈര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ വൈകീട്ട് 5.30ന് ടാഗോര്‍ സെന്റിനറി ഹാളില്‍ ഗായകന്‍ ആസിഫ് കാലിക്കറ്റ് നയിക്കുന്ന യഹ് ദുനിയ യഹ് മെഹ്ഫില്‍ സീസണ്‍ നാലിന്റെ വേദിയില്‍ വച്ച് ഖത്തര്‍ ഭഭരണാധികാരികളായ ശൈഖ് തമീം, ശൈഖ് ഹമദ്, ഖത്തര്‍ സിംബലായ ഒറിക്‌സ് ആട്, ഫുട്‌ബോള്‍, വേള്‍ഡ് കപ്പ് ട്രോഫി, സൂപ്പര്‍ സ്‌കില്‍ഡ് പ്ലെയര്‍ 2022, ഭാഗ്യചിഹ്നമായ ലഹീദ്, ആര്‍ക്കിടെക്റ്റ് സഹ ഹദീദ്, ഫുട്‌ബോള്‍ സ്ഥാപകനായ എബന്‍സര്‍ കോബ് മോര്‍ളി, ലുസൈല്‍ സ്‌റ്റേഡിയം, അല്‍ ബൈത്ത് സ്‌റ്റേഡിയം, അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയം, അല്‍ ജനൗബ് സ്‌റ്റേഡിയം, എജ്യുക്കേഷണല്‍ സിറ്റി, ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, സ്റ്റേഡിയം 974, 32 രാജ്യങ്ങളുടെ കൊടികളടക്കം 48 ചിത്രങ്ങള്‍ വരച്ച് ഫുട്‌ബോള്‍ കോഴിക്കോടിന്റെ സ്വന്തം കലാരൂപമായ ഉരുവിന്റെ മുകളില്‍ ഉറപ്പിച്ച നിലയിലുള്ള ഉപഹാരം ചടങ്ങില്‍വച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ടി.പി.എം ഹാഷിര്‍അലി സ്‌നേഹോപഹാരം മന്ത്രിയില്‍നിന്ന് സ്വീകരിച്ച് ഖത്തറിലെ ലോകകപ്പ് സംഘാടകരില്‍ ഒരാളായ സഫീര്‍ റഹ്‌മാന്‍ മുഖേനയാണ് ഖത്തര്‍ രാജാവിന് സ്‌നേഹോപഹാരം സമ്മാനിക്കുന്നത്. ചെമ്മീന്‍ ഫിറോസ്, മേഘ്‌ന ഉണ്ണികൃഷ്ണന്‍, ജസീര്‍ ബാംഗ്ലൂര്‍, അബ്ദുള്‍ സത്താര്‍, ആസിഫ് കാലിക്കറ്റ്, സുബൈര്‍ പി.ടി എന്നിവരാണ് സ്‌നേഹോപഹാരത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍. ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്.