തലശ്ശേരി: സെക്രട്ടേറിയറ്റില്‍ നിന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ വസതിയിലേക്ക് നവംബര്‍ 19ന് നടക്കുന്ന മാര്‍ച്ചിന്റെ പ്രചരണത്തിന്റെ ഭാഗമായി പയ്യന്നൂര്‍ മുതല്‍ തലശ്ശേരി വരെ സമര പ്രചരണ വാഹന ജാഥ നടത്തി. സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ അരവിന്ദന് ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് കെ. റെനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രമേശന് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറിമാരായ വി. മണികണ്ഠന്, പി.വി ജ്യോതി, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ പി.പി ഹരിലാല്‍, എം.കെ അരുണ. സി.എം പ്രസീത, ജാഥാ ക്യാപ്റ്റന്‍ യു.കെ ബാലചന്ദ്രന്, വൈസ് ക്യാപ്റ്റന്‍ ഇ.കെ ജയ പ്രസാദ്, മാനേജര്‍ സി.വി.എ ജലീല്‍, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ.രാജേഷ്, സെക്രട്ടറി കെ. റസാക് എന്നിവര്‍ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി പി.നിജേഷ് സ്വാഗതവും സി. ഇന്ദു നന്ദിയും പറഞ്ഞു.