കോഴിക്കോട്: കെ.ടി.സി അബ്ദുള്ള കോഴിക്കോടന്‍ മനസ്സില്‍ എന്നും ജീവിക്കുമെന്നും വളരെ വിനീതമായ പെരുമാറ്റവും എല്ലാവരേയും ചിരിച്ചുക്കൊണ്ട് ചേര്‍ത്ത് പിടിച്ച മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് പ്രശസ്ത സംവിധായകന്‍ വി.എം വിനുപറഞ്ഞു. കെ.ടി.സി അബ്ദുള്ളയുടെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് യുണൈറ്റഡ് ഡ്രാമ അക്കാദമി അളകാപുരിയില്‍ സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ കുട്ടിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ ആകാശവാണിയില്‍ നിരവധി നാടകങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹം ഗുരുസ്ഥാനീയന്‍ കൂടിയായിരുന്നു. സിനിമാരംഗത്ത് ചിട്ടയായ, പ്രൊഫഷണല്‍ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്ന് വി.എം വിനു കൂട്ടിച്ചേര്‍ത്തു. യു.ഡി.എ പ്രസിഡന്റും നടനുമായ മാമുക്കോയ അധ്യക്ഷത വഹിച്ചു. പി.വി ഗംഗാധരന്‍ അനുസ്മരണ പ്രഭാണം നടത്തി. ഡോ.കെ.മൊയ്തു, അഡ്വ. എം.രാജന്‍, ടി.വി ബാലന്‍, കെ.പി അബൂബക്കര്‍, കെ.സ്. വെങ്കിടാചലം, ടി.പി വാസു, അഡ്വ. ലളിതനരേന്ദ്രൻ , എം.ഷാഹുല്‍ ഹമീദ്, സി.രമേഷ്,എൽ.സി. സുകുമാരൻ, എം. അരവിന്ദൻ എന്നിവർ സംസാരിച്ചു.