കുട്ടികള്‍ ലഹരിക്കടിമപ്പെടുന്നതില്‍ രക്ഷിതാക്കളുടെ ശ്രദ്ധക്കുറവും പ്രധാന ഘടകം: സി.വി രാജന്‍

കുട്ടികള്‍ ലഹരിക്കടിമപ്പെടുന്നതില്‍ രക്ഷിതാക്കളുടെ ശ്രദ്ധക്കുറവും പ്രധാന ഘടകം: സി.വി രാജന്‍

മാഹി: കുട്ടികള്‍ ലഹരിക്കടിമപ്പെടുന്നതില്‍ രക്ഷിതാക്കളുടെ ശ്രദ്ധക്കുറവും പ്രധാന ഘടകമാണെന്ന് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും, കേരളസംസ്ഥാന മദ്യവര്‍ജ്ജന സമിതി സെക്രട്ടറിയുമായ സി.വി രാജന്‍ പെരിങ്ങാടി അഭിപ്രായപ്പെട്ടു. മാഹി ഗവ. എല്‍.പി സ്‌കൂളില്‍ രക്ഷാകര്‍ത്താക്കള്‍ക്കായി സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കള്‍ കുട്ടികളോട് കൂടുതല്‍ അടുത്തിടപഴകുകയും അവരുടെ മനസ്സിനോടൊപ്പം സഞ്ചരിക്കുകയും ചെയ്താല്‍ ലഹരിയിലേക്കുള്ള വഴിയില്‍ നിന്ന് നമ്മുടെ മക്കളെ പ്രാരംഭ ദിശയിലേ തടയിടാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഹെഡ് മിസ്ട്രസ്സ് ഇന്‍ചാര്‍ജ് പി.മേഘന അധ്യക്ഷത വഹിച്ചു. മദര്‍ പി.ടി.എ പ്രസിഡന്റ് ജസീമ മുസ്തഫ, പി.കെ സതീഷ് കുമാര്‍, എസ്.എം.സി പ്രസിഡന്റ് അല്‍ അമീന്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *