ഓരോ ദിവസവും ഓരോ രാജ്യത്തിന്റെ പതാകയുടെ നിറം; ദോഹയില്‍ ഖത്തര്‍ ലോകകപ്പിന് സ്വാഗതമരുളി നസീം

ഓരോ ദിവസവും ഓരോ രാജ്യത്തിന്റെ പതാകയുടെ നിറം; ദോഹയില്‍ ഖത്തര്‍ ലോകകപ്പിന് സ്വാഗതമരുളി നസീം

ദോഹ: ലോകകപ്പിന് വ്യത്യസ്തമായ വിസ്മയക്കാഴ്ചയുമായി ഖത്തറിലെ ഏറ്റവും വലിയ സ്വകാര്യ ഹെല്‍ത്ത്‌കെയര്‍ ദാതാക്കളായ നസീം ഹെല്‍ത്ത്‌കെയര്‍. ലോകകപ്പിനു മുന്നോടിയായി ഓരോ രാജ്യങ്ങളുടേയും വരവ് ആഘോഷമാക്കാന്‍ ഏറ്റവും തിരക്കേറിയ സിറിങ്ങിലെ നസീം മെഡിക്കല്‍ സെന്ററിലെ കെട്ടിടത്തിന് പങ്കെടുക്കുന്ന ടീമുകളുടെ പതാകയുടെ നിറം നല്‍കി വേറിട്ട കാഴ്ചയൊരുക്കുകയാണ്.
ഓരോ രാജ്യത്തിന്റെയും ഫാന്‍സ് ക്ലബുമായി ചേര്‍ന്നാണ് നസീം ഈ വ്യത്യസ്തമായ ടീം വെല്‍ക്കം ഒരുക്കിയിരിക്കുന്നത്. ഒന്നാം ദിവസം നെതര്‍ലാന്റ് ടീമിനെ സ്വാഗതം ചെയ്ത് കെട്ടിടം അവരുടെ നിറം പുതച്ചപ്പോള്‍ രണ്ടാം ദിവസം അര്‍ജന്റീനയുടെ നീലയും വെള്ളയുമായിരുന്നു ഹൈലൈറ്റ്. വരും ദിവസങ്ങളില്‍ ജയിക്കുന്ന രാജ്യത്തിന്റെ നിറം നല്‍കി, ഓരോ വിജയവും ആഘോഷമാക്കാനിരിക്കുകയാണ് നസീമെന്ന് , സ്ഥാപനത്തിന്റെ മാനേജിങ് ഡയരക്ടറും ഖത്തറിലെ പ്രസിദ്ധ മലയാളി ബിസിനസുകാരനുമായ മുഹമ്മദ് മിയാന്‍ദാദ് പറഞ്ഞു. 17 വര്‍ഷത്തിലേറെയായി ദോഹയില്‍ പ്രവര്‍ത്തിക്കുന്ന നസീം, ഏഴു ബ്രാഞ്ചുകളിലായി മാസം 80000ത്തിലധികം ആളുകള്‍ക്ക് സേവനം നല്‍കുന്ന ഖത്തറിലെ പ്രമുഖ വൈദ്യ സ്ഥാപനമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *