കോഴിക്കോട്: എം.വി.ആര്‍ ഫാര്‍മ കെയര്‍ ശൃംഖലയിലെ ഏഴാമത്തെ ശരിവില ഇംഗ്ലീഷ് മരുന്ന് വിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്ന് മണിക്ക് കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ എന്‍.സി മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ആഴ്ചവട്ടം ലാഡര്‍ മാങ്കാവ് ഗ്രീന്‍സില്‍ നടക്കുന്ന ചടങ്ങില്‍ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ഡയരക്ടര്‍ ഷെവലിയര്‍ സി.ഇ ചാക്കുണ്ണി ആദ്യ വില്‍പ്പന ഏറ്റുവാങ്ങും. മരുന്നുകളുടെ അമിത വിലയ്ക്ക് ആശ്വാസമായി കാന്‍സര്‍ മരുന്നുകള്‍ ഉള്‍പ്പെടെ കുറഞ്ഞ വിലയില്‍ എല്ലാ മരുന്നുകളും സംസ്ഥാനത്തുടനീളം ലഭ്യമാക്കാന്‍ ആരംഭിച്ച സംരംഭം എം.വി.ആര്‍ ഫാര്‍മ കെയര്‍ ഒരു വര്‍ഷം പിന്നിട്ടു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം,തൃശൂര്‍ ജില്ലകളില്‍ ശരിവില ഔട്ട്‌ലെറ്റ് ഇതിനകം ആരംഭിച്ചു. വൈകാതെ കുടുതല്‍ ഔട്ട്‌ലെറ്റ്കള്‍ തുടങ്ങാനാണ് സെന്ററിന്റെ തീരുമാനം.